Posted On
date_range Updated On
date_range കെ. ബാബുവിനെതിരായ അന്വേഷണം; ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് ഹൈകോടതി
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തുടരന്വേഷണം നടക്കുന്നതിനാല്‍ ബാബുവിനെതിരായ അന്വേഷണത്തില്‍ ഇടപെടനാവില്ലെന്ന് ഹൈകോടതി. ഹരജിക്കാരനുവേണമെങ്കില് വിജിലന്‍സിനെ സമീപിക്കാമെന്നും ഹൈകോടതി പറഞ്ഞു. ബാബുവിനെതിരെ ശരിയായ അന്വേഷണം ഉണ്ടായില്ളെന്നും പേരിനു മാത്രമെ അന്വേഷണം നടത്തിയിട്ടുള്ളു എന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം. ബാബുവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപോര്‍ട്ട് ആണ് നല്‍കിയത്. ഇത് റദ്ദാക്കി നിയമപരമായ അന്വേഷണത്തിനുത്തരവിടണമെന്ന് ഹരജിക്കാരന് ആവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.