Posted On
date_range Updated On
date_range സുധീരന്‍െറ കാറിന്‍െറ ചില്ല് എറിഞ്ഞുടച്ചു
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ഓദ്യോഗിക കാറിന്‍െറ ചില്ല് എറിഞ്ഞുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പ്രസിഡന്‍റ്മുക്ക് സ്വദേശി രാജലൂവിനെ( 62) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് സംഭവം. കെ.പി.സി.സി ആസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞ് നടക്കാറുള്ള രാമലൂ ബുധനാഴ്ച വൈകീട്ടോടെ ഇന്ദിര ഭവനിലത്തെി. തനിക്ക് സുധീരനെ കാണണമെന്ന് പ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. പ്രകോപിതനായ ഇയാള്‍ പുറത്തുകിടന്ന കാറിന്‍െറ ചില്ല് കല്ലുകൊണ്ട് എറിഞ്ഞുതകര്‍ക്കുകയായിരുന്നു. മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്ന ഇയാള്‍ക്കെതിരെ പരാതിയില്ളെന്ന് കെ.പി.സി.സി അറിയിച്ചതോടെ സ്വന്തം ആള്‍ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.