മഞ്ചേശ്വരം: പൈവളിഗെ ബായിക്കട്ട സ്വദേശിയായ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പൈവളിഗെ ബായിക്കട്ട സ്വദേശി മുഹമ്മദ് ആസിഫ് (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് റിയ (28)യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ കന്യാന ടൗണിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിലത്തെിയ അക്രമികള്‍ വെട്ടുകയായിരുന്നു. ആസിഫ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ റിയയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ കഴുത്തിനാണ് വെട്ടേറ്റത്.
ഹമീദ്-സൈനബ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ആസിഫ്. സഹോദരങ്ങള്‍: അബ്ദുല്‍ഗഫൂര്‍, ഉനൈസ്, നൗഫല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.