തെരഞ്ഞെടുപ്പ് കമീഷനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു -വി.എസ്

തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംസ്ഥാന  തെരഞ്ഞെടുപ്പ് കമീഷനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനമായ കമീഷനെ ശാസിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ നിയമപരമായി യാതൊരു അധികാരവുമില്ല.

യു.ഡി.എഫ് നേതാക്കള്‍ 30 വര്‍ഷം മുമ്പുള്ള കമീഷന്‍െറ രാഷ്ട്രീയ ചായ് വിനെപ്പറ്റി ഗവേഷണം നടത്തുകയാണ്. തെരഞ്ഞെടുപ്പു കമീഷന്‍, പി.എസ്.സി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ കണ്ണുരുട്ടിക്കാട്ടി അഴിമതിയും കെടുകാര്യസ്ഥതയും യഥേഷ്ടം തുടരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷണറെ ശാസിച്ച മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരവും ഭരണഘടനാ ലംഘനവുമാണെന്നും വി.എസ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.