പാലക്കാട്: ഓണം അടുത്തതോടെ കേരളത്തിലത്തെുന്ന ഇതരസംസ്ഥാന പാലിന്‍െറ അളവ് കൂടുന്നു. ശനിയാഴ്ച വാളയാര്‍, മീനാക്ഷിപുരം ചെക്പോസ്റ്റ് വഴി അതിര്‍ത്തി കടന്നത് എട്ട് ലക്ഷം ലിറ്ററോളം പാല്‍. ഓണം പ്രമാണിച്ച് സംസ്ഥാനത്തെ അഞ്ച് പ്രധാന ചെക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ, ക്ഷീര വികസന വകുപ്പുകള്‍ ചേര്‍ന്ന് താല്‍ക്കാലിക ലാബ് സ്ഥാപിച്ച് ആഗസ്റ്റ് 18 മുതല്‍ 24 മണിക്കൂര്‍ പാല്‍ പരിശോധന നടത്തുന്നുണ്ട്. ഉത്രാടദിനം രാവിലെ എട്ടുവരെ പരിശോധന തുടരും.
രണ്ട് ചെക്പോസ്റ്റുകളില്‍ നാലുദിവസത്തിനകം പാല്‍, തൈര് എന്നിവയുടെ 900 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. മായംചേര്‍ത്തതോ, ഗുണനിലവാരമില്ലാത്തതോ ആയ പാല്‍ കണ്ടത്തെിയിട്ടില്ളെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചയാണ് പരിശോധന തുടങ്ങിയത്. ആദ്യദിവസം മീനാക്ഷിപുരം ചെക്പോസ്റ്റ് വഴി എത്തിയത് 1.80 ലിറ്ററും മീനാക്ഷിപുരത്ത് 2.50 ലക്ഷം ലിറ്ററും പാലാണ്. ആദ്യദിവസം മീനാക്ഷിപുരത്ത് 20ഉം വാളയാറില്‍ 16ഉം ടാങ്കറുകളാണ് എത്തിയത്. വ്യാഴാഴ്ച മീനാക്ഷിപുരത്ത് എത്തിയത് 3,67,715 ലിറ്റര്‍ പാലും 23,616 ലിറ്റര്‍ തൈരുമാണ്. 70 സാമ്പിള്‍ പരിശോധിച്ചു. ഇതേദിവസം വാളയാറില്‍ എത്തിയത് 2,54,785 ലിറ്റര്‍ പാല്‍. 6,151 ലിറ്റര്‍ തൈരും അതിര്‍ത്തി കടന്നു. 52 സാമ്പിളുകളെടുത്തു.
വെള്ളിയാഴ്ച മീനാക്ഷിപുരത്ത് 3,58,258 ലിറ്റര്‍ പാലും 9540 ലിറ്റര്‍ തൈരുമത്തെി. 155 സാമ്പിള്‍ പരിശോധിച്ചു. ഇതേദിവസം വാളയാറില്‍ എത്തിയത് 3,88,861 ലിറ്റര്‍ പാല്‍. 7,335 ലിറ്റര്‍ തൈരും അതിര്‍ത്തി കടന്നു. 70 സാമ്പിളുകളെടുത്തു. ശനിയാഴ്ച പാല്‍, തൈര് വരവ് കൂടി. മീനാക്ഷിപുരത്ത് 4,73,700 ലിറ്റര്‍ പാലും 18,589 ലിറ്റര്‍ തൈരുമത്തെി. 21 ടാങ്കര്‍, 124 ട്രക്ക്, ഏഴ് ലോറി, മൂന്ന് ഓട്ടോ എന്നിവയിലാണ് പാലും തൈരും എത്തിയത്. 135 സാമ്പിളുകള്‍ എടുത്തു.
ഇതേദിവസം വാളയാറിലത്തെിയത് 3,32,757 ലിറ്റര്‍ പാല്‍. 9,757 ലിറ്റര്‍ തൈരും എത്തി. 72 സാമ്പിളുകള്‍ പരിശോധിച്ചു. സ്റ്റാന്‍ഡേര്‍ഡ് പാലില്‍ 3.0 ശതമാനം കൊഴുപ്പും 8.5 കൊഴുപ്പിതര ഖരപദാര്‍ഥവും (എസ്.എന്‍.എഫ്) ആണ് വേണ്ടത്. ആദ്യദിവസം ചില സാമ്പിളുകളില്‍ ചെറിയ വ്യതിയാനം ഉണ്ടായിരുന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറവ് കണ്ടത്തെിയിട്ടില്ളെന്ന് അധികൃതര്‍ പറഞ്ഞു.
മില്‍മ ഡയറികളിലേക്കുള്ള ടാങ്കറുകളടക്കം രണ്ട് ചെക്പോസ്റ്റിലും തടഞ്ഞിട്ട് പരിശോധിക്കുന്നുണ്ട്. 11തരം ടെസ്റ്റുകള്‍ ചെയ്യാന്‍ താല്‍ക്കാലിക ലാബില്‍ സൗകര്യമുണ്ട്. പാല്‍ കേടാവാതിരിക്കാന്‍ രാസവസ്തു ചേര്‍ത്താല്‍ ഇത് കണ്ടത്തൊനുള്ള സംവിധാനവും ചെക്പോസ്റ്റിലുണ്ട്.
ക്ഷീരവികസന വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍മാരായ ജെ.എസ്. ജയസുജീഷ്, വര്‍ക്കി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ 50ഓളം ക്ഷീരവികസന ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷ വിഭാഗവും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
പാറശ്ശാല, ആര്യങ്കാവ്, കുമളി ചെക്പോസ്റ്റുകളിലും പരിശോധനയുണ്ട്. നടപടികള്‍ വിലയിരുത്താന്‍ ക്ഷീരവികസന വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ (ജനറല്‍) എസ്.ജെ. വിക്ടര്‍ ഞായറാഴ്ച വാളയാര്‍, മീനാക്ഷിപുരം ചെക്പോസ്റ്റുകള്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.