വി.പി. സജീന്ദ്രനും ആര്‍.എസ്. ശശികുമാറും കുസാറ്റ് സിന്‍ഡിക്കേറ്റില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനത്തെുടര്‍ന്ന് ഏഴുമാസമായി ഒഴിഞ്ഞുകിടന്ന കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സിന്‍ഡിക്കേറ്റിലെ ഒഴിവുകള്‍ നികത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ, ആര്‍.എസ്.ശശികുമാര്‍, ഡോ.ആര്‍.അനന്തരാമന്‍ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.

ഇക്കൊല്ലം ഫെബ്രുവരിയിലാണ് ഒഴിവുകള്‍ വന്നതെങ്കിലും കോണ്‍ഗ്രസിലെ തര്‍ക്കം കാരണം നിയമനം വൈകുകയായിരുന്നു. ആര്‍.എസ്. ശശികുമാര്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ എ ഗ്രൂപ് പ്രതിനിധിയായിരുന്നു. കേരളയിലെ വിവാദമായ അസിസ്റ്റന്‍റ് നിയമനത്തട്ടിപ്പ് ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്നത് ഇദ്ദേഹമാണ്. എന്നാല്‍ ഐ ഗ്രൂപ്പുമായി അടുപ്പംകാട്ടിയതിന്‍െറ പേരില്‍ കേരള സിന്‍ഡിക്കേറ്റ് പുന$സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ എ വിഭാഗം ഒഴിവാക്കി. കുസാറ്റ് സിന്‍ഡിക്കേറ്റിലേക്ക് അദ്ദേഹത്തിന്‍െറ പേര് ഉയര്‍ന്നപ്പോഴും എ ഗ്രൂപ് കടുത്ത എതിര്‍പ്പുമായി രംഗത്തത്തെി.

സര്‍ക്കാര്‍^പാര്‍ട്ടി ഏകോപനസമിതിയില്‍ ശശികുമാറിനുവേണ്ടി മന്ത്രി രമേശ് ചെന്നിത്തല ശക്തമായി വാദിച്ചു. കെ.പി.സി.സി പ്രസിഡന്‍റിനും ഇതിനോട് യോജിപ്പായിരുന്നു. ഏകോപനസമിതിയിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുന$സംഘടന തീരുമാനിച്ചത്. സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ഥിപ്രതിനിധിയായി നിശ്ചയിച്ചിട്ടുള്ള ഇര്‍ഫാന്‍ ഹബീബ് എ ഗ്രൂപ്പുകാരനാണ്. ഇദ്ദേഹത്തിന്‍െറ നിയമനത്തിനെതിരെ ഒരുവിഭാഗം കെ.എസ്.യു നേതാക്കള്‍ പരാതിയുമായി രംഗത്തത്തെിയിട്ടുണ്ട്. സെനറ്റിലെ വിദ്യാര്‍ഥിപ്രതിനിധിയായി കെ.എസ്.യു വില്‍ നിന്ന് ജയിച്ച പ്രവീണ്‍ ഐ പക്ഷക്കാരനാണ്. ഇദ്ദേഹത്തെ ഒഴിവാക്കുന്നതിന് സെനറ്റില്‍  റിബലായി മത്സരിച്ച്  വിജയിച്ച ഇര്‍ഫാന്‍െറ സസ്പെന്‍ഷന്‍ പിന്‍വലിച്ച്  സിന്‍ഡിക്കേറ്റില്‍ എത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.