കര്‍ക്കടക വാവില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി

തിരുവനന്തപുരം: കര്‍ക്കടക വാവ് ദിനത്തില്‍ സംസ്ഥാനത്തെ വിവിധ ശിവ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. തിരുവനന്തപുരം ശംഖുമുഖം ദേവിക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, അദ്വൈതാശ്രമം, മലപ്പുറം നാവാമുകുന്ദ ക്ഷേത്രം, തിരുനാവായ ക്ഷേത്രം, കോഴിക്കോട് വരക്കല്‍ കടപ്പുറം, വയനാട്ടിലെ തിരുനെല്ലി (പാപനാശിനി) മഹാവിഷ്ണു ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. കൂടാതെ വിവിധ സ്നാനഘട്ടങ്ങളിലും പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നുണ്ട്.


ദേവസ്വം അംഗീകരിച്ച പിതൃകര്‍മികളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് ബലികര്‍മങ്ങള്‍ ആരംഭിച്ചത്. ഭക്തര്‍ക്കായി ബലി രശീതി കൗണ്ടറുകള്‍ തുറന്നിരുന്നു. വാവുബലി കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഭക്തരുടെ സുരക്ഷക്കായി പൊലീസിന്‍െറയും അഗ്നിശമന സേനയുടെയും മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ട്. ബലികര്‍മങ്ങള്‍ വെള്ളിയാഴ്ച  ഉച്ചവരെ നീളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.