കരുനാഗപ്പള്ളി: പാതയോരത്തെ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കുലശേഖരപുരം പുന്നക്കുളം പാലത്തുങ്കട വീട്ടില്‍ യൂസുഫ്കുഞ്ഞ്-ഖദീജക്കുട്ടി ദമ്പതികളുടെ മകന്‍ തഴവ കടത്തൂര്‍ അല്‍ത്താഫ് മന്‍സിലില്‍ അബ്ദുല്‍ മജീദാണ് (42) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 ഓടെ പുതിയകാവ് ജങ്ഷനിലാണ് അപകടം. പഴയ ദേശീയപാതയുടെ വശത്തുനിന്ന അക്കേഷ്യയാണ് കടപുഴകിയത്. ഇന്ധനം തീര്‍ന്ന് ബൈക്ക് നിന്നപ്പോഴായിരുന്നു അപകടം.
ഓട്ടോ-ലോറി ഡ്രൈവര്‍മാര്‍ മജീദിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ പുത്തന്‍തെരുവ് ശരീഅത്തുല്‍ ഇസ്ലാം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സ്റ്റേഷനറി കട നടത്തുകയായിരുന്നു മജീദ്. ഭാര്യ: റസിയ. മകന്‍: അല്‍ത്താഫ്. സഹോദരങ്ങള്‍: മുഹമ്മദ് ഷെരീഫ്, ഹുസൈന്‍, മുനീര്‍, റംലത്ത്, സഫീല, ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.