പാലക്കാട് വീട്ടുപറമ്പിൽ രണ്ടു​പേർ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: പുതൂർ മഞ്ചക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. മഞ്ചക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്നലെ രാത്രി രണ്ടുപേരും പറമ്പിലെ മോട്ടോറിന്റെ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവത്രെ. ഇതിന്റെ വയറിൽനിന്ന് ഷോക്കേറ്റാണ് അപകടമെന്ന് കരുതുന്നു. രാത്രി 10.30 വ​രെ ഇവർക്കൊപ്പം മറ്റുസുഹൃത്തുക്കളും ഉണ്ടായിരുന്നു. പുലർച്ചെയാണ് മാത്യുവിനെയും രാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അഗളി പൊലീസ് കേ​സെടുത്തു. 

Tags:    
News Summary - Two electrocuted in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.