Posted On
date_range Updated On
date_range ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടുപേർ മരിച്ചു
വരവൂർ (തൃശൂർ): ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ നാലുപേരിൽ രണ്ടുപേർ മരിച്ചു. വരവൂർ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.
ഫെബ്രുവരി 26ന് ഉച്ചക്ക് ഒരു മണിയോടെ വരവൂർ പാലക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. വരവൂർ സ്വദേശികളായ ഷാൻജിത്ത് (27), ശ്യാംലാൽ (28) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.