കൊച്ചിയിൽനിന്ന്​ പിടിച്ചെടുത്തത് 1.8 കോടിയുടെ കള്ളനോട്ട്; രാഷ്​ട്രീയ പാർട്ടികൾക്കും സംഭാവന നൽകി

കൊച്ചി: ഉദയംപേരൂർ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി പിടിയിലായതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ‍യിൽ പൊലീസ്. ബുധനാഴ്ച രാത്രി കോയമ്പത്തൂരിൽനിന്ന് തൃശൂർ സ്വദേശി റഷീദ്, കോയമ്പത്തൂർ സ്വദേശികളായ സയീദ് സുൽത്താൻ, അഷ്റഫ് അലി എന്നിവരാണ് 1.8 കോടിയുടെ കള്ളനോട്ടുമായി പിടിയിലായത്. 2000െൻറ 46 കെട്ടുകളായിട്ടായിരുന്നു കള്ളനോട്ട് സൂക്ഷിച്ചിരുന്നത്.

കോയമ്പത്തൂരിൽ കള്ളനോട്ടടിച്ച് കേരളത്തിൽ എത്തിച്ചിരുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് നിഗമനം. ഉദയംപേരൂരിലെ വാടകവീട്ടിൽനിന്ന് മാർച്ച് 28ന് 1.80 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇതിെൻറ ഉറവിടം തേടിയുള്ള അന്വേഷണമാണ് കോയമ്പത്തൂരിലെത്തിയത്. പിടിയിലായവരെ എറണാകുളത്ത് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്​റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിൽനിന്ന്​ കള്ളനോട്ടടി സംഘത്തിലെ പ്രധാനികളെ കുടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

കേരളത്തിൽ ഇതിനകം എത്തിച്ച കള്ളനോട്ട് എവിടെയൊക്കെ ചെലവഴി​െച്ചന്ന് പൊലീസ് അന്വേഷിക്കുകയാണ്. അറസ്​റ്റിലായവരിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കോയമ്പത്തൂരിലെ കള്ളനോട്ട് റാക്കറ്റ് കേരളത്തിൽ വ്യാപകമായി പണം എത്തിച്ചെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായാണ് പൊലീസ് നൽകുന്ന സൂചന.

എ.ടി.എസ് ഡി.ഐ.ജി അനൂപ് കുരുവിളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദയംപേരൂരിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകൻ പ്രിയൻ കുമാർ, കരുനാഗപ്പള്ളിയിലെ ഇയാളുടെ ബന്ധു വാസുദേവൻ, ഭാര്യ ധന്യ, ഇടനിലക്കാരൻ വിനോദ് എന്നിവരാണ് കള്ളനോട്ട് കേസിൽ ആദ്യം പിടിയിലായത്.

കോയമ്പത്തൂരിൽനിന്നാണ് പ്രിയൻ കുമാറിന് കള്ളനോട്ട് ലഭിച്ചതെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്. ഒന്നര ലക്ഷം രൂപക്കുള്ള 500​െൻറ നോട്ടുകൾ നൽകി 2.5 ലക്ഷം രൂപയുടെ 2000​െൻറ കള്ളനോട്ടുകൾ വാങ്ങുകയായിരുന്നു.

തെരഞ്ഞെടുപ്പ് സംഭാവനയായി രാഷ്​ട്രീയ പാർട്ടികൾക്കും വിവാഹങ്ങൾക്ക് സമ്മാനമായും 2000െൻറ കള്ളനോട്ടുകൾ സംഘം നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം കേസിൽ എൻ.ഐ.എ ഉൾ​െപ്പടെയുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.

Tags:    
News Summary - 1.8 crore counterfeit notes seized from Kochi; He also contributed to political parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.