തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്ത് 16 പുതിയ ഹോട്സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടെയ്ൻമെൻറ് സോണ്‍ -വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര് (1), ആലപ്പുഴ മുനിസിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണർകാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്‍.
15 പ്രദേശങ്ങളെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ (കണ്ടെയ്ൻമെൻറ് സോണ്‍ -വാര്‍ഡ് 2), കടമ്പൂര് (3), കടന്നപ്പള്ളി-പാണപ്പുഴ (7, 10), കൊട്ടിയൂര്‍ (11), കറുമാത്തൂര്‍ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 195 ഹോട്സ്പോട്ടുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.