കെ.പി.സി.സി ഭാരവാഹികളിൽ മികവില്ലാത്തവർ 16

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളി​ൽ 16 പേ​രു​ടെ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തെ പ്ര​വ​ർ​ത്ത​നം മി​ക​വി​ല്ലാ​ത്ത​തെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. 20 പേ​രു​ടേത്​ ശ​രാ​ശ​രി മാ​ത്ര​ം. മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്​ ഒ​മ്പ​ത്​ പേർ.

പെ​ര്‍ഫോ​മ​ന്‍സ് അ​സ​സ്​​മെൻറ്​ സി​സ്​​റ്റ​ത്തി​െൻറ ഭാ​ഗ​മാ​യി കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും ജൂ​ണ്‍ മു​ത​ലു​ള്ള ആ​ദ്യ ത്രൈ​മാ​സ വി​ല​യി​രു​ത്ത​ലാ​ണ്​ പൂ​ര്‍ത്തി​യാ​യ​ത്.

ഒ​മ്പ​ത്​ ഡി.​സി.​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച നി​ല​യി​ലും അ​ഞ്ചെ​ണ്ണം​ ശ​രാ​ശ​രി​യി​ലു​മാ​ണ്. മി​ക​വു പു​ല​ര്‍ത്താ​ത്ത ഒ​രു ഡി.​സി.​സി​യു​മി​ല്ല.

പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നീ കാ​റ്റ​ഗ​റി​ക​ളാ​യി തി​രി​ച്ചാ​ണ്​ മി​ക​വ്​ വി​ല​യി​രു​ത്തി​യ​ത്. ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും മി​ക​വ് പ​രി​ശോ​ധി​ക്കാ​ന്‍ അ​ടു​ത്ത​മാ​സം നാ​ലു മു​ത​ല്‍ 22 വ​രെ റി​വ്യൂ യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്ന്​ കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ് അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT