Posted On
date_range Updated On
date_range കോഴിക്കോട് ബീച്ചിൽ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായ പതിനഞ്ചുകാരന്‍റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിന്‍റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് ഓണം ആഘോഷിക്കാനെത്തിയ ആദിൽ അർഷാദിനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായത്. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. 15 അംഗ സംഘത്തോടൊപ്പമാണ് ആദിൽ ബീച്ചിൽ എത്തിയിരുന്നത്.
എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിയാണ്. മുജീബ്-സുഹ്റ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.