ലോ​റി​യി​ൽനിന്ന്​ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് പി​ടി​ച്ചെ​ടു​ത്ത പ​ണം. ചു​വ​ന്ന

ഷ​ര്‍ട്ട് ഇ​ട്ടി​രി​ക്കു​ന്ന​ത്​ ​ൈ​​ഡ്ര​വ​ർ വൈ​ശാ​ഖ്

നാഗ്പൂരിൽനിന്ന്​ അരിലോറിയിൽ കടത്താൻ ശ്രമിച്ച 1. 38 കോടി രൂപ പിടികൂടി

കുറ്റിപ്പുറം: നാഗ്പൂരിൽനിന്ന്​ അരിലോറിയിൽ കടത്താൻ ശ്രമിച്ച 1,38,50,000 രൂപ രഹസ്യവിവരത്തെ തുടർന്ന് തവനൂരിൽ എക്‌സൈസ് എൻഫോഴ്സ്മെൻറ് പിടികൂടി. ലോറി ഡ്രൈവർ തൃപ്രങ്ങോട് സ്വദേശി വെള്ളിയപ്പറമ്പിൽ വൈശാഖിനെ (30) കസ്​റ്റഡിയിലെടുത്തു. ലോറിയിൽ പ്രത്യേകം തയാറാക്കിയ രണ്ട് അറകളിലായാണ് പണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്.

നാഗ്പൂരിലുള്ള ഷിനോ എന്നയാൾ ചാലിശ്ശേരിയിലുള്ള സഹോദരൻ ഷിജോയ്ക്ക് നൽകാനാണ് പണം അയച്ചത്. 25ഓളം ടൺ ഭക്ഷ്യവസ്തുക്കളാണ് ലോറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് വാഹനം പിന്തുടർന്ന എൻഫോഴ്സ്മെൻറ് സംഘം എടപ്പാൾ കുറ്റിപ്പാലയിൽ ലോറി തടഞ്ഞു. പിന്നീട്​ ലോറി തവനൂർ കൂരടയിൽ എത്തിച്ച് ലോഡിറക്കി നോക്കിയപ്പോഴാണ് രഹസ്യ അറകൾ കണ്ടെത്തിയത്. കാലങ്ങളായി സംഘം ഹവാല ഇടപാടിലും നികുതി ടാക്സ് വെട്ടിച്ചും പണം കേരളത്തിലേക്ക് കടത്താറുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

സ്​റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സി.ഐ അനിൽകുമാറി​െൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത തുക കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലയിലിന് കൈമാറിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്​ വിവരങ്ങൾ കൈമാറിയതായി അന്വേഷണ സംഘം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.