Posted On
date_range Updated On
date_range നാഭിക്ക് ചവിട്ടിവീഴ്ത്തി തല്ലിച്ചതച്ചു; കടയ്ക്കലിൽ 13കാരന് നേരെ പിതാവിന്റെ ക്രൂരത -ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കടയ്ക്കലിൽ 13കാരനെ പിതാവ് ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. കുട്ടിയെ നാഭിക്ക് ചവിട്ടിവീഴ്ത്തുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും ക്രൂരത തുടർന്നു. സംഭവത്തിൽ പിതാവ് കുമ്മിൾ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദ്ദീൻ അറസ്റ്റിലായി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാൻ പോയി എന്ന കാരണത്താലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്.
കടയ്ക്കൽ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി നാസറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.