കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് യാത്രക്കാര്‍ പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന 1.3 കോടി രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രണ്ട് യാത്രക്കാര്‍ പിടിയിലായി. കണ്ണൂര്‍ ആറളം സ്വദേശി പാണമ്പ്രോന്‍ സഅദ് (40), കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി അയ്യപ്പന്റവിടെ റംഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തിനകത്തും അടിവസ്ത്രത്തിനും സോക്സുകള്ക്കുള്ളിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന 2.07 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
അബുദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ റംഷാദാണ് അടിവസ്ത്രത്തിനുള്ളിലും സോക്സുകള്ക്കുള്ളിലും മിശ്രിത രൂപത്തില്‍ തേച്ചു പിടിപ്പിച്ച് സ്വര്‍ണക്കടത്തിന് ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയില്‍ 1.253 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ആഭ്യന്തര വിപണിയില്‍ ഇതിന് 77 ലക്ഷം രൂപ വിലവരും.
റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലാണ് സഅദ് എത്തിയത്. സംശയത്തെ തുടര്‍ന്ന് വിദഗ്ധ ദേഹ പരിശോധന നടത്തിയപ്പോള്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് ക്യാപ്സ്യൂളുകള് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത 813 ഗ്രാം സ്വര്‍ണത്തിന് 53 ലക്ഷം രൂപ വിലയുണ്ട്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.