Posted On
date_range Updated On
date_range കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ രണ്ട് യാത്രികരിൽനിന്നായി 2.15 കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടിച്ചത്. മലപ്പുറം മരുത സ്വദേശി കൊളമ്പിൽതൊടിക അബ്ബാസ് റിംഷാദിൽനിന്ന് (27) 1,172 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളും മാനന്തവാടി സ്വദേശി പല്ലക്കൽ മുസ്തഫയിൽനിന്ന് (28) 1,173 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സൂളുമാണ് പിടികൂടിയത്.
കള്ളക്കടത്തുസംഘം രണ്ടുപേർക്കും ടിക്കറ്റടക്കം ഒരുലക്ഷം രൂപ വീതമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസിന് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.