പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ശരീരത്തിലും അടിവസ്ത്രത്തിലുമായി 1.25 കോടിയുടെ സ്വർണം കടത്തി; കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദമ്പതികളിൽനിന്ന് രണ്ടേകാൽ കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. ഞായറാഴ്ച രാത്രി ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ അമീർമോൻ പുത്തൻ പീടികയിൽ (35), ഭാര്യ സഫ്ന പറമ്പൻ (21) എന്നിവരിൽനിന്നാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2276 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 1.25 കോടി രൂപ വില മതിക്കുന്നതാണ് പിടികൂടിയ സ്വർണമിശ്രിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.