കെ. ഭഗത് ദേവ്

തോർത്ത് മുണ്ട് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ. ഭഗത് ദേവ് (11) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് വീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഭഗത്. ഗോകുൽ സഹോദരനാണ്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

Tags:    
News Summary - 11-year-old boy dies after accidentally strangling with towel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.