ഐഷ സംറീന
Posted On
date_range Updated On
date_range ദേശീയ തൈക്വാൻഡോ; മങ്കട സ്വദേശിനിക്ക് വെങ്കലം
മങ്കട: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നടന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യന്‍ഷിപ് സബ്ജൂനിയര് വിഭാഗത്തില്‍ മങ്കട സ്വദേശിക്ക് വെങ്കലം. കടന്നമണ്ണ സ്വദേശിയും ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയില്‍ എജുക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. എം. സമീര്ബാബുവിന്റെ മകള്‍ ഐഷ സംറീനയാണ് മെഡല്‍ ജേതാവ്.
14 സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഡല്‍ഹി സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് സംറീന മത്സരിച്ചത്. ഡല്‍ഹി ജസോളയിലെ ഗുഡ് സമാറിറ്റന് സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. തൈക്വാൻഡോ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ടി. ഫസീലയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.