സൂ​ര്യ​ഗാ​യ​ത്രി​യും സ​ഹോ​ദ​രി സൂ​ര്യ​ന​ന്ദ​ന​യും

അ​മ്മ ഗാ​യ​ത്രി ശി​വ​ദാ​സി​നൊ​പ്പം

മോഹിനിയാട്ടത്തിൽ കുടുംബരസം

സ​ഹോ​ദ​രി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വ വേ​ദി​യി​ൽ രാ​ധാ​കൃ​ഷ്ണ പ്ര​ണ​യ​ത്തി​ന്റെ രാ​സ​ര​സം അ​ഭി​ന​യി​ച്ചും ആ​ടി​യും ഫ​ലി​പ്പി​ക്കു​മ്പോ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ളേ​രി ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ എം.​എ​സ്. സൂ​ര്യ​ഗാ​യ​ത്രി​ക്കും അ​മ്മ ക​ലാ​മ​ണ്ഡ​ലം പ്ര​തി​ഭ ശി​വ​ദാ​സി​നും അ​ഭി​മാ​ന നി​മി​ഷം.

മോ​ഹി​നി​യാ​ട്ട​ത്തി​ലെ രാ​സ​ര​സ പ്രി​യ ര​മ​ണീ​യാ​ദ​വ എ​ന്ന പ​ദം പ​രി​ശീ​ലി​പ്പി​ച്ച​ത് സ്വ​ന്തം ചേ​ച്ചി​യാ​യ ക​ലാ​മ​ണ്ഡ​ലം സൂ​ര്യ​ന​ന്ദ​ന​യാ​ണ്. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സൂ​ര്യ​ന​ന്ദ​ന കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മോ​ഹി​നി​യാ​ട്ട​ത്തി​ൽ പി​എ​ച്ച്.​ഡി ചെ​യ്യു​ക​യാ​ണ്.

അ​മ്മ ക​ലാ​മ​ണ്ഡ​ലം പ്ര​തി​ഭ ശി​വ​ദാ​സ് മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി​യും നൃ​ത്ത അ​ധ്യാ​പി​ക​യു​മാ​ണ്. അ​ച്ഛ​ൻ ശി​വ​ദാ​സ് ഇ​ല​ക്ട്രീ​ഷ്യ​നാ​ണ്. ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം ഇ​ന​ങ്ങ​ളി​ലും ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് സൂ​ര്യ​ഗാ​യ​ത്രി സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്.

Tags:    
News Summary - school kalolsavam-mohiniyattam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.