എളേറ്റിൽ എം.ജെ.എച്ച്.എസിന്റെ അറബിക് നാടക ടീം

കൈയടി നേടി ‘കാലത്തിന്റെ കണ്ണീർ’

കോ​ഴി​ക്കോ​ട്: ന​വ​മാ​ധ്യ​മ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് കു​ടും​ബ​ത്തി​ൽ ക​ട​ന്നു​കൂ​ടു​ന്ന​തെ​ന്നും എ​ത്ര വേ​ഗ​ത്തി​ലാ​ണ​വ അ​രു​താ​യ്മ​ക​ളു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​വു​ന്ന​തെ​ന്നും കാ​ണി​ച്ച ‘കാ​ല​ത്തി​ന്റെ ക​ണ്ണീ​രി​ന്’ എ ​ഗ്രേ​ഡ്. കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ​ളേ​റ്റി​ൽ എം.​ജെ.​എ​ച്ച്.​എ​സ് അ​വ​ത​രി​പ്പി​ച്ച ഹൈ​സ്കൂ​ൾ അ​റ​ബി​ക് നാ​ട​ക​മാ​ണ് ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ​ക്കു​ത്ത​രം തേ​ടു​ന്ന​താ​യി മാ​റി​യ​ത്.

ഉ​മ്മ​യും ര​ണ്ടു പെ​ണ്മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലേ​ക്കു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​വും അ​തി​ജീ​വ​ന​വു​മാ​ണ് നാ​ട​ക​ത്തി​ന്റെ പ്ര​മേ​യം. ഒ​രു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു സ​മ്മാ​ന​മാ​യി കി​ട്ടി​യ മൊ​ബൈ​ൽ ഫോ​ണി​നെ ചു​റ്റി​പ്പ​റ്റി വി​ക​സി​ക്കു​ന്ന ക​ഥ വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ര​ച്ചു കാ​ട്ടു​ന്നു.

മ​നാ​ൽ ബ​ത്തൂ​ൽ, നി​ദ ഫാ​ത്തി​മ, ആ​യി​ഷ ജ​സ, മ​റി​യം, ന​ജി​ല, ഫാ​ത്തി​മ, ഹ​യ, ഫാ​ദി സ​മാ​ൻ, ന​ജ ഫാ​ത്തി​മ, ഷെ​സി​ൽ എ​ന്നി​വ​രാ​ണ് നാ​ട​ക​ത്തി​ൽ വേ​ഷ​മി​ട്ട​ത്. ഇ​തേ നാ​ട​ക​ത്തി​ലെ ആ​യി​ഷ ജ​സ​യാ​ണ് മി​ക​ച്ച ന​ടി. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ഷാ​ന​വാ​സ്‌ പൂ​നൂ​ർ, ടി.​കെ.​സി. മു​ഹ​മ്മ​ദ്‌, സി.​പി. സ​ജീ​ർ, ബാ​പ്പു ച​ളി​ക്കോ​ട് എ​ന്നി​വ​രാ​ണ് നാ​ട​കാ​വി​ഷ്കാ​രം ന​ട​ത്തി​യ​ത്. ഷാ​ജ​റാ​ണ് പ​രി​ശീ​ല​ക​ൻ. ജ​സീ​ല, ക​മ​റു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​നം നി​ർ​വ​ഹി​ച്ച​ത്.

Tags:    
News Summary - kalolsavam-Tears of Time wins applause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.