മിമിക്രി ഹൈസ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ വർഷ മാതാവ് സരിത, സഹോദരിമാരായ ശിവാനി, നയോമിക എന്നിവർക്കൊപ്പം

‘ദുർഗാംബാനിലയ’ത്തിലെ പെൺ മിമിക്രിപ്പട

കാസർകോട്ടെ ബോവിക്കാനം മല്ലം ‘ദുർഗാംബാനിലയ’ത്തിലെ പെണ്ണായി പിറന്നവരൊക്കെ മിമിക്രിക്കാരാണ്; ഇളംതലമുറക്കാരി ഒന്നരവയസ്സുള്ള നയോമിക ഒഴിച്ച്. സരിത-ശിവൻ ദമ്പതികളുടെ മൂത്തമകൾ ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസുകാരി പി.കെ. വർഷക്ക് സംസ്ഥാന സ്കൂൾ കലോത്സവ മിമിക്രി വേദിയിൽ എ ഗ്രേഡ് പിറന്നതോടെ സന്തോഷത്തിലാണ് മാതാവ് സരിത.

2017, 18, 19 വർഷങ്ങളിലെ കുടുംബശ്രീ കലോത്സവത്തിലെ മിമിക്രി ഒന്നാം സ്ഥാനക്കാരിയാണ് സരിത. കൂടാതെ, ഡ്രീം ടീം എന്ന ടീമിലെ സ്ഥിരം മിമിക്രിക്കാരിയും. മൂന്നോ നാലോ റിയാലിറ്റിഷോയിൽ പങ്കെടുത്തിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ കാവ്യ മാധവന്‍റെ ശബ്ദം അനുകരിച്ച് തുടങ്ങിയതാണ് മിമിക്രി. പിന്നീട് കലയിൽ അൽപം സീരിയസായി.

രണ്ടാമത്തെ മകൾ ആറാംക്ലാസുകാരി ശിവാനിക്കും മിമിക്രി ജീവനാണ്. ചാനലുകളിലെ റിയാലിറ്റി ഷോയിൽ ശിവാനിയും പങ്കെടുത്തിട്ടുണ്ട്. വർഷക്ക് മിമിക്രി വേദിയിലെത്താൻ മടിയായിട്ടും സരിത നിർബന്ധിച്ച് പറഞ്ഞയച്ചതാണ്. ഒടുവിൽ സംസ്ഥാനതലത്തിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് മടക്കം. പിതാവ് ശിവൻ ഡ്രൈവറാണ്.

Tags:    
News Summary - female mimicry in school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.