ഡയാന മണവാട്ടിയോടൊപ്പം
Posted On
date_range Updated On
date_range ചേച്ചിയുടെ കല്യാണത്തിനിടയിൽ ഓടിയെത്തി അനിയത്തിയുടെ ഒപ്പന
കോഴിക്കോട്: ചേച്ചിയുടെ കല്യാണാഘോഷച്ചടങ്ങിനിടയിൽ നിന്ന് ഓടിയെത്തി അനിയത്തി കലോൽസവവേദിയിൽ ഒപ്പന കളിച്ചു. പത്തനംതിട്ടയിൽ നിന്നാണ് മത്സരാർഥി എട്ട് മണിക്കൂർ സഞ്ചരിച്ച് കോഴിക്കോട്ടെ ഒപ്പനവേദിയിലേക്കെത്തിയത്.
മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ് ടീമിലെ ഡയാനയാണ് വീട്ടിലെ കല്യാണാഘോഷത്തിനിടയിൽ നിന്ന് കുതിച്ചെത്തിയത്. ചേച്ചി ധന്യയുടെ താലിക്കെട്ട് കഴിഞ്ഞയുടനെയാണ് അവളെത്തിയത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് കാറിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ഏഴരയോടെ ഒപ്പന വേദിയിലെത്താനായി. എട്ട് മണിക്കായിരുന്നു മത്സരം.
ചേച്ചി ധന്യയുടെ കല്യാണമായിരുന്നുവെന്ന് ഡയാന പറഞ്ഞു. അവിടുന്നിവിടെ എത്തി സ്റ്റേജിൽ കയറുവോളം ടെൻഷനായിരുന്നു. മത്സരം കഴിഞ്ഞപ്പോൾ സമാധാനം. ഒപ്പന കഴിഞ്ഞ് അതേ കാറിൽ ഡയാന പത്തനംതിട്ടയിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.