Posted On
date_range Updated On
date_range ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കണ്ണൂർ, നേടിയെടുക്കാൻ കോഴിക്കോട്
കോഴിക്കോട്: കലോത്സവത്തിന്റെ മേളപ്പെരുക്കം കൊട്ടിക്കേറി മൂർധന്യത്തിലെത്തിക്കഴിഞ്ഞു. കലോത്സവത്തിന്റെ നാലാം ദിവസവും കണ്ണൂർ തന്നെ ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ട്. 698 പോയിന്റുകളാണ് കണ്ണൂർ നേടിയത്. 694 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്താണ്. 692 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. തൃശൂർ നാലാം സ്ഥാനത്തും എറണാകുളം അഞ്ചാം സ്ഥാനത്തുമാണ്.
എച്ച്.എസ്.എസ് വിഭാഗത്തിലാണ് കണ്ണൂർ കൂടുതൽ പോയിന്റ് നേടിയത്. 374 പോയിന്റ് നേടിയ കണ്ണൂർ കോഴിക്കോടിനെ എട്ടു പോയിന്റിനു പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എച്ച്.എസ് വിഭാഗത്തിൽ കോഴിക്കോടാണ് മുന്നിൽ. എച്ച്.എസ് അറബി കലോത്സവത്തിൽ രണ്ടു ജില്ലകളും തുല്യ നില കാത്തു സൂക്ഷിച്ചപ്പോൾ സംസ്കൃത കലോത്സവത്തിൽ രണ്ട് പോയിന്റിന് കോഴിക്കോട് മുന്നിട്ടു നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.