Posted On
date_range Updated On
date_range സ്കൂൾ കലോത്സവും: മൂന്നാം ദിനവും വിജയക്കുതിപ്പ് തുടർന്ന് കണ്ണൂർ
കോഴിക്കോട്: 61 -ാം സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം കണ്ണൂർ വിജയക്കുതിപ്പ് തുടരുന്നു. 517 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 510 പോയിന്റുകൾ നേടിയാണ് കോഴിക്കോട് രണ്ടാം സ്ഥാനം പിടിച്ചത്.
ആദ്യദിനം മുതൽ കണ്ണൂർ തന്നെയാണ് മുന്നിൽ. ഇടക്കൊന്ന് കോഴിക്കോട് കയറിയെങ്കിലും കൂടുതൽ സമയം ഒന്നാം സ്ഥാനത്ത് നിൽക്കാൻ കണ്ണൂർ അനുവദിച്ചില്ല. കുറച്ച് മണിക്കൂറുകൾക്കുള്ളിൽ കണ്ണൂർ ഇടിച്ചു കറയുകയായിരുന്നു.
504 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്. 493 പോയിന്റ് നേടി തൃശൂരും 478 പോയിന്റ് നേടി എറണാകുളവും തൊട്ടുപിന്നിലായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.