കോൽക്കളി ടീം, മുബാറക് എച്ച്.എസ്.എസ് തലശ്ശേരി
Posted On
date_range Updated On
date_range കോലിടറാതെ മുബാറക്ക
20 വർഷമായി സംസ്ഥാന കലോത്സവത്തിൽ തലശ്ശേരി മുബാറക്കിലെ ചങ്ങായിമാരുടെ മുട്ടുവടികൾ താളത്തിൽ കൂട്ടിമുട്ടുന്നുണ്ട്. എച്ച്.എസ്, എച്ച്.എസ്.എസ് ടീമുകളിലൊന്ന് കോൽക്കളിയിൽ ഉറപ്പായും സംസ്ഥാന കലോത്സവം കൂടാനുണ്ടാവും. ചിലപ്പോൾ രണ്ടും.
ഇത്തവണ ഹൈസ്കൂളുകാർക്ക് ജില്ലയിൽ കോലിടറിയപ്പോൾ ഹയർ സെക്കൻഡറിയാണ് കോഴിക്കോട്ടെത്തിയത്. അസീം ഗസാലിയുടെ പാട്ടിനാണ് കോലിന്റെ പോക്ക്. 20 കൊല്ലമായി മജീദ് കടമേരിയുടെ നിർദേശമനുസരിച്ചാണ് മുട്ട്. മുട്ടും പാട്ടും ടോപ്പായതിനാൽ ഇത്തവണയും എ ഗ്രേഡ് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.