മുസ് ലിം അഭയാര്‍ഥികളെ വിലക്കണമെന്ന് ഡാനിഷ് നേതാവ്

ലിസ്ബന്‍: ആറു വര്‍ഷത്തേക്ക് മുസ്ലിം അഭയാര്‍ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പ്രമുഖ ഡാനിഷ് നേതാവ്. കുടിയേറ്റവിരുദ്ധ ഡാനിഷ് പീപ്ള്‍സ് പാര്‍ട്ടിയുടെ ഉപനേതാവ് സോറെന്‍ എസ്പേഴ്സനാണ് മുസ്ലിം അഭയാര്‍ഥികളെ വിലക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. യൂറോപ്പില്‍ ഭീകരാക്രമണങ്ങള്‍ ചെറുക്കാന്‍ ഇതുകൊണ്ടാവും. നിലവില്‍ രണ്ടു ലക്ഷത്തിലേറെ മുസ്ലിം അഭയാര്‍ഥികളെക്കൊണ്ട് ഡെന്മാര്‍ക് ബുദ്ധിമുട്ടുകയാണെന്നും ഇവര്‍ ഐ.എസിനോട് മമത കാണിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റ്സ് പ്രസ്താവനക്കെതിരെ രംഗത്തുവന്നു. ഇസ്ലാമിക തീവ്രവാദികളുടെ പേരില്‍ എല്ലാ മുസ്ലിംകളും കുറ്റക്കാരാവില്ല. ഡൊണാള്‍ഡ് ട്രംപിനെ പോലെ വംശവെറി വിതക്കുകയാണ് മതവിവേചനം കാണിക്കുന്ന എസ്പേഴ്സനെന്നും പാര്‍ട്ടി ആരോപിച്ചു .

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.