Posted On
date_range Updated On
date_range തുര്‍ക്കിയില്‍ രണ്ട് സൈനിക മേധാവികള്‍ രാജിവെച്ചു
ഇസ്തംബൂള്‍: സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യാനുള്ള സുപ്രീം മിലിട്ടറി കൗണ്‍സില്‍ യോഗത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പ് തുര്‍ക്കിയില്‍ സൈനിക ജനറല്‍മാര്‍ രാജിവെച്ചു. ഭരണകൂടം ഇപ്പോള്‍ തുടര്‍ന്നുവരുന്ന പുറത്താക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് രണ്ട് ഉന്നത ജനറല്‍മാരായ കാമില്‍ ബസോഗ്ളു, ഇഹ്സാന്‍ ഉയ എന്നിവര്‍ രാജി സമര്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണം പിടിച്ചടക്കാന്‍ ജൂലൈ 15ന് സൈന്യം നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ 1223ലേറെ സൈനിക ഓഫിസര്‍മാരെ സ്ഥാനഭ്രഷ്ടരാക്കിയിരുന്നു. ഇതില്‍ 130 ജനറല്‍മാരും ഉള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.