തെരേസയെ അപമാനിച്ചെന്ന്; ആന്‍ഡ്രിയക്കെതിരെ എം.പിമാര്‍ രംഗത്ത്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്സം എതിരാളി തെരേസ മെയ്യെ വ്യക്തിപരമായി അധിക്ഷേപിച്ചത് വിവാദമാവുന്നു. ദ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രിയ, തെരേസക്ക് മക്കളില്ലാത്തതിനെ പരാമര്‍ശിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മക്കളുള്ളതിനാല്‍ രാജ്യത്തിന്‍െറ ഭാവിയില്‍  സുവ്യക്തമായ പങ്കുള്ളതായി അനുഭവപ്പെടുന്നതായും മക്കളില്ലാത്തതില്‍  തെരേസ ദു$ഖിക്കുന്നുണ്ടാവുമെന്നുമാണ് ആന്‍ഡ്രിയ പറഞ്ഞത്.കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന എം.പിമാര്‍ ആന്‍ഡ്രിയക്കെതിരെ രംഗത്തുവന്നു.  പ്രധാനമന്ത്രി പദത്തിലത്തെുന്നയാള്‍ ഇത്തരം അപക്വ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. കുട്ടികളുടെ രക്ഷിതാവാകുക എന്നത് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയല്ളെന്നും എം.പിമാര്‍  ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയാവാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന തെരേസക്ക് വിവാദം സഹായകമാകുമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.