ലോക യുദ്ധാരംഭത്തിന്‍െറ കണ്ണീര്‍ സ്മരണയില്‍ ബ്രിട്ടനും ഫ്രാന്‍സും

ലണ്ടന്‍: ഒന്നാം ലോകയുദ്ധത്തിന്‍െറ ഭാഗമായി വടക്കന്‍ ഫ്രാന്‍സിലെ സോമില്‍ സൈനികര്‍ പടവെട്ടിയതിന്‍െറ ശതവാര്‍ഷികത്തില്‍ ബ്രിട്ടനും ഫ്രാന്‍സും കണ്ണീര്‍ സ്മരണ പങ്കിട്ടു.
 സോമില്‍ ജര്‍മന്‍ സേനക്കെതിരെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് പടവെട്ടിയ പ്രഥമദിവസം തന്നെ (1916 ജൂലൈ ഒന്ന്) ആയിരങ്ങള്‍ മരണംപൂകിയിരുന്നു.
യുദ്ധത്തിന് തുടക്കംകുറിച്ച് സ്ഫോടനം നടന്ന പീരങ്കി ആക്രമണത്തത്തെുടര്‍ന്ന് രൂപംകൊണ്ട ഗര്‍ത്തത്തില്‍ ആക്രമണത്തെ അനുകരിച്ച് ഫ്രാന്‍സ് റോക്കറ്റ് സ്ഫോടനം നടത്തിയതോടെയാണ് യുദ്ധവാര്‍ഷികത്തിന് തുടക്കമായത്.
രണ്ട് മിനിറ്റ് നീണ്ട മൗനാചരണത്തോടെ യുദ്ധാനുസ്മരണം ആരംഭിച്ചു. ബ്രിട്ടനില്‍ സൈന്യം പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം 100 സെക്കന്‍ഡ് നേരം വെടി മുഴക്കി.
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആയിരക്കണക്കിന് കുടുംബാംഗങ്ങള്‍ സംഗമിച്ച ചടങ്ങിനിടെ ചാള്‍സ് രാജകുമാരനും ഹാരി രാജകുമാരനും അഭിസംബോധനചെയ്തു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ വിവിധ ചര്‍ച്ചുകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചിരുന്നു.
സമാധാനത്തിനും രഞ്ജിപ്പിനും വേണ്ടി കൂട്ടായി പരിശ്രമിക്കാന്‍ ആഹ്വാനംചെയ്ത ലണ്ടന്‍ ബിഷപ് ഡോ. റിച്ചാര്‍ഡ് ചാര്‍ട്ടേഴ്സ് വിദ്വേഷവും വിഭാഗീയതയും പോഷിപ്പിക്കുന്നവരെ നിരാകരിക്കാനും ജനത്തോട് അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.