ലണ്ടനില്‍ യുവാവിന്‍െറ ആക്രമണത്തില്‍ യു.എസ് വനിത കൊല്ലപ്പെട്ടു

ലണ്ടന്‍: ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ 19കാരന്‍ നടത്തിയ ആക്രമണത്തില്‍ യു.എസ് വനിത കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ബുധനാഴ്ച രാത്രി 10.30ന് സെന്‍ട്രല്‍ ലണ്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ റസല്‍ ചത്വരത്തിലാണ് ആക്രമണമുണ്ടായത്. ബ്രിട്ടീഷ് മ്യൂസിയം, യൂനിവേഴ്സിറ്റി ഓഫ് ലണ്ടന്‍, പ്രശസ്തമായ ഇംപീരിയല്‍ ഹോട്ടല്‍ എന്നിവക്ക് സമീപമാണ് റസല്‍ ചത്വരം.

കറുത്ത മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ചത്തെിയ നോര്‍വീജിയന്‍ പൗരനും സൊമാലിയന്‍ വംശജനുമായ യുവാവ് സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
60ന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണം തുടങ്ങിയയുടന്‍ സ്ഥലത്തത്തെിയ പൊലീസ് വൈദ്യുത തോക്കുപയോഗിച്ച് യുവാവിനെ കീഴ്പ്പെടുത്തിയതിനാല്‍ കൂടുതല്‍ പേര്‍ ആക്രമണത്തിന് ഇരയാവാതെ രക്ഷപ്പെട്ടു. ആക്രമി മാനസികരോഗിയാണെന്നും ഭീകരബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

പൊലീസ് നടപടിയില്‍ പരിക്കേറ്റ ആക്രമിക്ക് ചികിത്സ നല്‍കിയശേഷം ദക്ഷിണ ലണ്ടനിലെ പൊലീസ് ആസ്ഥാനത്തത്തെിച്ച് ചോദ്യം ചെയ്തുവരികയാണ്. ജനം പരിഭ്രാന്തരാവേണ്ടതില്ളെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.