ചെറുപ്രായത്തില്‍ പിതാവാകുന്നവര്‍ നേരത്തേ മരിക്കുമെന്ന് പഠനം

ലണ്ടന്‍: ചെറുപ്രായത്തിലേ പിതാവാകുന്നവര്‍ നേരത്തേ മരിക്കുമെന്ന് പുതിയ പഠനം. 25 വയസ്സിനുമുമ്പ് പിതാവാകുന്നവര്‍ മധ്യവയസ്സില്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ  പഠനത്തിലൂടെ കണ്ടത്തെിയിരിക്കുന്നത്. ഫിന്‍ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടത്തെലുകള്‍. നേരത്തേ പിതാവാകുന്നവരില്‍ ആരോഗ്യം കുറവായിരിക്കുമെന്നും വൈകി പിതാവാകുന്നവരെ അപേക്ഷിച്ച് നേരത്തേ മരിക്കുമെന്നുമാണ് കണ്ടത്തെല്‍.

അതേസമയം, കുടുംബപശ്ചാത്തലം, സാമൂഹിക-സാമ്പത്തിക ചുറ്റുപാട്, ജീനുകള്‍ തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ സൂചിപ്പിച്ചു. 1940നും 1950നും ഇടയില്‍ ജനിച്ച 45 വയസ്സുള്ള 30,500 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ പിതാവാകുന്ന ശരാശരി പ്രായം 25-26 ആയിരുന്നു. 10 വര്‍ഷത്തെ നിരീക്ഷണകാലയളവില്‍ ഇവരില്‍ 20ല്‍ ഒരാള്‍ എന്ന നിലയില്‍ മരിച്ചു. 22ാം വയസ്സില്‍ പിതാവാകുന്നവര്‍ക്ക് 25-26 വയസ്സില്‍ പിതാവാകുന്നവരേക്കാള്‍ 26 ശതമാനം മരണസാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അതുപോലെ 22നും 24നും ഇടയില്‍ പിതാവായവരില്‍ 14 ശതമാനം പേരും മധ്യവയസ്സ് അതിജീവിച്ചിട്ടില്ളെന്നും പഠനം സൂചിപ്പിക്കുന്നു. എപ്പിഡമോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് എന്ന ജേണലിലാണ് പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.