നുസ്റ ഫ്രണ്ട് അല്‍ഖാഇദയുമായി വഴി പിരിഞ്ഞു

ഡമസ്കസ്: സിറിയയിലെ തീവ്രവാദസംഘമായ നുസ്റ ഫ്രണ്ട് അല്‍ഖാഇദയുമായി വേര്‍പിരിഞ്ഞു. നുസ്റ ഫ്രണ്ട് ഇനിമുതല്‍ ജബത് ഫതഹുല്‍ ഷാം എന്ന പേരിലായിരിക്കും അറിയപ്പെടുക. സംഘത്തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിറിയന്‍ സര്‍ക്കാറിനെതിരായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍െറ  ഭാഗമായാണ് അല്‍ഖാഇദയില്‍നിന്ന് വേര്‍പിരിഞ്ഞ് ജബത് ഫതഹുല്‍ ഷാം രൂപവത്കരിക്കുന്നതെന്ന് അബു മുഹമ്മദ് അല്‍ ജുലാനി അറിയിച്ചു. സിറിയയിലെ വിമത സംഘമായിരിക്കും ജബത് ഫതഹുല്‍ ഷാം. പുതിയ സംഘത്തെ അല്‍ഖാഇദ സ്വാഗതംചെയ്തു. സിറിയന്‍ സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ ജബത് ഫതഹുല്‍ ഷാമിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അല്‍ഖാഇദ നേതാവ് അയ്മാന്‍ അല്‍സവാഹിരി അറിയിച്ചു. അലപ്പോയിലും ദമസ്കസിലും നടന്ന ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് 2012 മുതല്‍  നുസ്റ ഫ്രണ്ട് സാന്നിധ്യം അറിയിച്ചത്. നുസ്റ ഫ്രണ്ടിനെ തീവ്രവാദ സംഘമായി റഷ്യയും യു.എസും പ്രഖ്യാപിക്കുകയും യു.എന്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.