Posted On
date_range Updated On
date_range അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനയില്‍
ബെയ്ജിങ്: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് തിങ്കളാഴ്ച ചൈനയിലത്തെി. ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ദക്ഷിണ ചൈനാ കടല്‍ സംബന്ധിച്ച് ചൈനക്കെതിരായി അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍െറ വിധി പുറത്തുവന്നതിനുശേഷം, ഇതാദ്യമായാണ് വൈറ്റ്ഹൗസില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ ബെയ്ജിങ്ങിലത്തെുന്നത്. അതേസമയം, ആദ്യ ദിവസത്തെ കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചയായില്ളെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേഷിയുമായാണ് സൂസന്‍ ചര്‍ച്ച നടത്തിയത്. ആണവ നിര്‍വ്യാപനം, എബോള തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. സെപ്റ്റംബറില്‍ ഒബാമ ചൈന സന്ദര്‍ശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.