മെക്സികോയുമായി തൊഴില്‍ സഹകരണത്തിന് ധാരണ

റിയാദ്: സൗദിയും മെക്സികോയും തമ്മില്‍ തൊഴില്‍ സഹകരണത്തിന് ധാരണ പത്രം ഒപ്പുവെച്ചു. ചൈനയിലെ ബെയ്ജിങില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ തൊഴില്‍ മന്ത്രിമാരുടെ യോഗത്തിലാണ് ഡോ. മുഫര്‍റജ് ഹഖബാനിയും ജീസസ് അല്‍ഫോണ്‍സോയും തമ്മില്‍ ധാരണ പത്രം കൈമാറിയത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തൊഴില്‍ മേഖലയില്‍ മികച്ച നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണിതിനുള്ളതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ സുരക്ഷ, മാനവ വിഭവ ശേഷിയുടെ വിനിയോഗം തുടങ്ങിയ മേഖലകളില്‍ മെക്സികോയുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ കരാറിലൂടെ സാധിക്കും. പരസ്പര സഹകരണത്തിലൂടെ ഈ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കുമാകുമെന്നും ധാരണ പത്രത്തില്‍ പറയുന്നു. തൊഴില്‍ വിപണിയിലും മറ്റും കാലികമായി നടക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനും അത് രാജ്യത്ത് പരിചയപ്പെടുത്താനും ഇതിലൂടെ സാധ്യമാകുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.