??????? ?????? ???

​​െഎ.എസി​െൻറ പാക് ​–​അഫ്​ഗാൻ നേതാവ്​ കൊല്ലപ്പെട്ടു

വാഷിങ്​ടൺ: ഭീകര സംഘടനയായ ​െഎ.എസി​െൻറ പാക്​ –അഫ്​ഗാൻ  നേതാവ്​ കൊല്ലപ്പെട്ടതായി  അമേരിക്ക. ജൂലൈ 26ന്​ അമേരിക്ക അഫ്​ഗാനിസ്​താനിലെ ഖൊറാസാൻ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണ്​ ​ ​ഹാഫിസ്​ സഇൗദ്​ ഖാൻ  കൊല്ലപ്പെട്ടത്​. ആക്രമണത്തിൽ സഇൗദും അനുയായികളും കൊല്ലപ്പെട്ടതായി  അഫ്​ഗാ​െൻറ മുതിർന്ന നയതന്ത്ര ഉദ്യോഗ്​ഥൻ ഹസ്​റത്​ ഉമർ സകിൽവാലും മാധ്യമങ്ങളെ അറിയിച്ചു.

മുൻ പാക്​ താലിബാൻ അംഗമായിരുന്ന സഇൗദ്​ അമേരിക്ക നേതൃത്വം നൽകുന്ന സഖ്യകക്ഷികൾക്കെതിരെ നിരവധി ആക്രമണങ്ങൾക്ക്​ നേതൃത്വം നൽകിയിട്ടുണ്ട്​​. 2015ൽ​ പാകിസ്​താനും അഫ്​ഗാനും ഉൾപ്പെടുന്ന ​പ്രദേശത്ത്​​െഎ.എസിന്​ വേരോട്ടമുണ്ടാക്കിയ നേതാവാണ്​ സഇൗദ്​ ഖാൻ. ഇൗ പ്രദേശത്തിന്​ ഇയാൾ ഖൊറാസാൻ പ്രവശ്യയെന്ന്​ പേരു നൽകുകയും ചെയ്​തിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.