Posted On
date_range Updated On
date_range അഫ്ഗാനിസ്താനില്‍ വിദേശ വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം
ഹിറാത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ വിദേശ വിനോദസഞ്ചാരികളെ ഭീകരര്‍ ആക്രമിച്ചു. കുറഞ്ഞത് ആറുപേര്‍ക്ക് പരിക്കേറ്റതായി സൈനിക വക്താവ് പറഞ്ഞു. യു.എസ്, യു.കെ, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സൈനികരുടെ അകമ്പടിയോടെ നീങ്ങുമ്പോര്‍ ടൂറിസ്റ്റുകളെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഘോര്‍ പ്രവിശ്യയിലെ ബമിയാനില്‍നിന്ന് ഹിറാത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണം നടത്തിയത് താലിബാനാണെന്ന് ഹിറാത് ഗവര്‍ണര്‍ ജലാനി ഫര്‍ഹദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.