മലേഷ്യന്‍ വിമാനം: കണ്ടെത്തിയത് 90 അവശിഷ്ടങ്ങള്‍; റീയൂനിയനില്‍ തിരച്ചില്‍ ഊര്‍ജിതം

പാരിസ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്‍െറ കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ ഇടവേളക്കു ശേഷം വീണ്ടും സജീവമായി. വിമാനത്തിന്‍െറ ചിറകു ഭാഗമായ ഫ്ളാപറോണ്‍ കണ്ടത്തെിയ റീയൂനിയന്‍ ദ്വീപിലും പരിസരങ്ങളിലുമാണ് ഫ്രഞ്ച് വ്യോമസേനയുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചത്. ദിവസങ്ങള്‍ക്കിടെ റീയൂനിയന്‍ ദ്വീപില്‍നിന്ന് വിമാനത്തിലേതെന്ന് കരുതുന്ന 90 അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ഇവയില്‍ ഫ്ളാപറോണ്‍ മാത്രമാണ് കാണാതായ എം.എച്ച് 370ലേതെന്ന് സ്ഥിരീകരണമായത്. ഇതും സ്ഥിരീകരിക്കാനായിട്ടില്ളെന്നാണ് ഫ്രഞ്ച് നിലപാട്. തിരക്കിട്ട് മലേഷ്യ നടത്തിയ പ്രഖ്യാപനം തെറ്റായിപ്പോയെന്നും വിദഗ്ധ പരിശോധന തുടരുകയാണെന്നും ഫ്രാന്‍സ് അധികൃതര്‍ പറഞ്ഞു.

ചൈനയിലെ യാത്രികരുടെ ബന്ധുക്കളും മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്തത്തെിയിരുന്നു. എന്നാല്‍, കാണാതായ വിമാനത്തിലെ യാത്രികരുടെ ഉത്കണ്ഠ കണക്കിലെടുത്ത് റീയൂനിയന്‍ ദ്വീപില്‍ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ നാവിക, വ്യോമ സേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. 120 കിലോമീറ്റര്‍ തീരപ്രദേശത്ത് കരയില്‍നിന്നും കടലില്‍നിന്നും ആകാശത്തുനിന്നും നിരീക്ഷണം നടത്തും. ഇന്ത്യന്‍ സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കും അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആസ്ട്രേലിയന്‍ തീരത്തോട് ചേര്‍ന്ന് നടത്തുന്ന അന്വേഷണം തുടരുമെന്ന് നേരത്തെ ആസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.