പാഠപുസ്തകങ്ങളില്‍ ഹിന്ദുമതത്തെ തെറ്റായി ചിത്രീകരിക്കരുതെന്ന് ആവശ്യം

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഹിന്ദുമതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണറും 40 പ്രമുഖ അക്കാദമീഷ്യരും ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങളില്‍ ഭേദഗതി വരുത്തുന്നത് ആരംഭിച്ച സ്റ്റേറ്റ് വിദ്യാഭ്യാസ ബോര്‍ഡിനോടാണ് ഇവര്‍ ആവശ്യമുന്നയിച്ചത്. അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്‍െറ കാഴ്ചപ്പാടിനനുസരിച്ചാണോ പുതിയ പുസ്തകങ്ങളില്‍ മതത്തിന്‍െറ ചരിത്രം രേഖപ്പെടുത്തിയതെന്ന് പരിശോധിക്കണം. ഇതില്‍ എന്തെങ്കിലും തിരുത്ത് ആവശ്യമുണ്ടെങ്കില്‍ വരുത്തണം -ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊം കത്തിലൂടെ ആവശ്യപ്പെട്ടു. ഹിന്ദുമതത്തെക്കുറിച്ച നെഗറ്റിവ് പരാമര്‍ശങ്ങള്‍ മാറ്റണമെന്ന് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.