മെക്സികോ മലിനീകരണം: മെക്സികോ 1.8 കോടി മരങ്ങള്‍ നടും

മെക്സികോ സിറ്റി: വായുമലിനീകരണം തടയുന്നതിന്‍െറ ഭാഗമായി മെക്സികോയില്‍ 1.8 കോടി മരങ്ങള്‍ നടാന്‍ അധികൃതര്‍ തീരുമാനിച്ചു. നീക്കത്തെ പരിസ്ഥിതിമന്ത്രി റാഫേല്‍ പാഷ്യനോ ‘ചരിത്രപരമായ വനവത്കരണം’ എന്ന് വിശേഷിപ്പിച്ചു. മെക്സികോ സിറ്റി ഒരു ദശാബ്ദത്തിനിടെ നേരിട്ട ഏറ്റവും വലിയ വായുമലിനീകരണമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ചിലേത്. ഇതോടെ അധികൃതര്‍ വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു. മാര്‍ച്ചില്‍ കാറ്റില്ലാതിരുന്നതും ഉന്നത ഊഷ്മാവും മലിനീകരണം വര്‍ധിക്കാന്‍ കാരണമായെന്നും റാഫേല്‍ അഭിപ്രായപ്പെട്ടു. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള 1000 ടാക്സികള്‍ക്ക് പകരം ഹൈബ്രിഡ് കാറുകള്‍ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. പൊതു ഗതാഗതരംഗത്തെ ചരക്ക്, യാത്രാ വാഹനങ്ങള്‍ നവീകരിക്കാനും മലിനീകരണവിരുദ്ധ നിയമങ്ങള്‍ ശക്തമാക്കാനും തീരുമാനമുണ്ട്. വാഹനങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വീടുകളില്‍ നിര്‍ത്തിയിടണമെന്ന നിയമം സര്‍ക്കാര്‍ ഇടക്കാലത്ത് നടപ്പാക്കിയിരുന്നു. പഴയ വാഹനങ്ങള്‍ക്കും പുകപരിശോധനയില്‍ പരാജയപ്പെടുന്നവക്കും ഗതാഗതനിരോധവുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.