തെലങ്കാനയിൽ ടി.ആർ.എസ്​ സ്​ഥാനാർഥികൾക്കെതിരെ പ്രതിഷേധം

ഹൈദരാബാദ്​: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങിയ ​തെലങ്കാന രാഷ്​ട്രസമിതി സ്​ഥാനാർഥികൾക്ക്​ നേരെ തുടർച്ചയായി പ്രതിഷേധം. ഇതോടൊപ്പം​ പ്രചാരണത്തിനിറങ്ങിയ നേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന്​ ഇരയാവുകയാണ്​.

നിയമസഭ നേരത്തെ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ക്ഷു​ഭിതരായാണ്​ ജനങ്ങൾ പ്രതിഷേധിക്കുന്നത്​. പ്രചാരണ സ്​ഥലങ്ങളിൽ സ്​ഥാനാർഥികൾക്കെതിരായ മുദ്രാവാക്യങ്ങളും മുഴങ്ങുന്നുണ്ട്​.

സംസ്​ഥാനത്ത്​ വികസന പ്രവർത്തനങ്ങളൊന്നും നടന്നില്ലെന്നും ഗ്രാമങ്ങളിൽ നിന്ന്​ വിജയിച്ച എം.എൽ.എമാർ 2014 ലെ തെരഞ്ഞെടുപ്പിന്​ ശേഷം മണ്ഡലങ്ങളിലേക്ക്​ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു.

Tags:    
News Summary - ​TRS Candidate Face Protest - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.