നിർത്താതെ ഇന്ധനക്കൊള്ള; പത്താം ദിവസവും വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ വില കുതിച്ചുയരുന്നു. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ചൊവ്വാഴ്​ച പെട്രോൾ ലിറ്ററിന്​ 47 പൈസയും ഡീസലിന്​ 54 പൈസയും കൂട്ടി. തിങ്കളാഴ്​ച എണ്ണ കമ്പനികൾ പെട്രോൾ ലിറ്ററിന്​ 48 പൈസയും ഡീസലിന്​ 23 പൈസയും  കൂട്ടിയിരുന്നു​. ഇതോടെ 10 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന്​ 5.48 രൂപയും ഡീസലിന്​ 5.51രൂപയുമാണ്​ വർധിച്ചത്​. 

82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ്​ വില വർധിപ്പിക്കാൻ തുടങ്ങിയത്​. രാജ്യാന്തര വിപണിയിൽ ക്രൂഡ്​ ഓയിൽ വിലയിലുണ്ടായ നേരിയ വർധനയാണ്​ ഇന്ധനവില കൂട്ടാൻ കാരണമായി പറയുന്നത്​. എന്നാൽ, വില കുത്തനെ കുറഞ്ഞപ്പോൾ ഇതി​​െൻറ ആനുകൂല്യം ഉപയോക്​താക്കൾക്ക്​ കൈമാറാൻ കമ്പനികൾ തയാറായിരുന്നില്ല. 

Tags:    
News Summary - പത്തു ദിവസത്തിനുള്ളിൽ പെട്രോളിന്​ 5.48 രൂപയും ഡീസലിന്​ 5.51 രൂപയുമാണ്​ വർധിച്ചത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.