Posted On
date_range Updated On
date_range ജെ.പി. നദ്ദക്ക് ‘ഇസഡ്’ കാറ്റഗറി സുരക്ഷ
ന്യൂഡൽഹി: ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദക്ക് ‘ഇസഡ്’ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നാലു മാസം മുമ്പ് പാർട്ടിയുടെ സുപ്രധാന പദവിയിൽ ചുമതലേയറ്റ അദ്ദേഹത്തിന് ഭീഷണി വർധിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
ഡൽഹിയിലെ വസതിയിൽ ഉൾപ്പെടെ 24 മണിക്കൂറും സി.ആർ.പി.എഫ് കമാൻഡോകളുടെ കാവലുണ്ടാകും. 35 സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ഒരേസമയം എട്ടോ, ഒമ്പതോ സി.ആർ.പി.എഫ് കമാൻഡോകളാണ് ഡ്യൂട്ടിയിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.