Posted On
date_range Updated On
date_range രാഹുലിൻെറ പിതാവ് അഴിമതിക്കാരിൽ നമ്പർ വൺ - മോദി
ലഖ്നോ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയിൽ ഒന്നാമൻ എന്ന നിലയിലിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു േമാദിയുടെ വിമർശനം.
റഫാൽ കരാറിനെതിരായ രാഹുലിൻെറ വിമർശനങ്ങൾ തൻെറ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ മാത്രം നടത്തുന്നതാെണന്നും മോദി പറഞ്ഞു.
രാഹുലിൻെറ പിതാവിനെ ‘മിസ്റ്റർ ക്ലീൻ’ എന്ന് സ്തുതിപാഠകർ വിശേഷിപ്പിച്ചു. എന്നാൽ അദ്ദേഹത്തിൻെറ ജീവിതം അവസാനിച്ചത് അഴിമതിക്കാരിൽ നമ്പർ വൺ എന്ന അവസ്ഥയിലാണ് -ഉത്തർ പ്രദേശിലെ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫോഴ്സ് കേസിനെയാണ് മോദി സൂചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.