Posted On
date_range Updated On
date_range ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം -VIDEO
ലഖ്നോ: ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. യു.പിയിലെ മുറാദാബാദിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തിരക്കേറിയ തെരുവിലൂടെ ബൈക്കിൽ വരുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡരികിലേക്ക് നിർത്തിയെങ്കിലും ഇയാൾ ബൈക്കിന് മുകളിലേക്ക് വീണുകിടന്നു. നാട്ടുകാർ ചേർന്ന് യുവാവിന് സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏതാനും ദിവസം മുമ്പ് മറ്റൊരാൾ വീടിന് മുന്നിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു. ഉത്തരാഖണ്ഡിലായിരുന്നു സംഭവം. പ്രമോദ് ബിൻജോല എന്നയാളാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.