Posted On
date_range Updated On
date_range രാമക്ഷേത്രത്തിനായി പോരാടിയ രവിശങ്കർ പ്രസാദിനെ ജയിപ്പിക്കണം –യോഗി
പട്ന: രാമക്ഷേത്രത്തിനു വേണ്ടി പോരാടുന്ന രവിശങ്കർ പ്രസാദിനെ വിജയിപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖിനെതിരെ തീരുമാനമെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളും ഡിജിറ്റൽ ഇന്ത്യക്കു സംഭാവനയർപ്പിച്ചയാളുമാണ് രവിശങ്കർ പ്രസാദെന്നും, അദ്ദേഹം മത്സരിക്കുന്ന പട്ന സാഹിബിൽ നടന്ന റാലിയിൽ യോഗി പറഞ്ഞു.
‘‘രാമക്ഷേത്രത്തിനുവേണ്ടി വാദിക്കുന്ന ആൾ മാത്രമല്ല, മുത്തലാഖ് ഇല്ലാതാക്കി സ്ത്രീജനങ്ങൾക്ക് നീതി നേടിത്തന്ന നേതാവു കൂടിയാണ് അദ്ദേഹം’’ -യോഗി വിശദീകരിച്ചു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന ശത്രുഘൻ സിൻഹയാണ് പട്ന സാഹിബിൽ പ്രസാദിെൻറ മുഖ്യ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.