Posted On
date_range Updated On
date_range യോഗി ആദിത്യനാഥ് രാജിവെക്കണം - എസ്.ക്യൂ.ആർ. ഇല്യാസ്
തിരുവനന്തപുരം: െപാലീസ് കസ്റ്റഡിയിലിരിക്കെ മുൻ ലോക്സഭാംഗം ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും സായുധരായ അക്രമികൾ കൊലപ്പെടുത്തിയ സംഭവത്തിലൂടെ ഉത്തർപ്രദേശിൽ ക്രമസമാധാനവും നിയമവാഴ്ചയും ഇല്ലാതായതായി വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യൂ.ആർ. ഇല്യാസ്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരാജകത്വമാണ് ഇപ്പോൾ ഉത്തർപ്രദേശ് ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് ഡോ. ഇല്യാസ് ഈ ആവശ്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.