മമതയുടെ താൽപര്യം അഴിമതിക്കാരനെ രക്ഷിക്കൽ –യോഗി

പു​രു​ലി​യ (പ​ശ്ചി​മ​ബം​ഗാ​ൾ): ശാ​ര​ദ ചി​ട്ടി ഫ​ണ്ട്​ കേ​സി​ൽ അ​ഴി​മ​തി​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​ണ്​ മു​ഖ് യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ ി​ത്യ​നാ​ഥ്. ബി.​ജെ.​പി റാ​ലി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി​ക്കാ​ര​നാ​യ പൊ​ലീ​സ്​ ഒാ​ഫി​സ​റെ ര​ക്ഷി​ക്കാ​നാ​ണ്​ മ​മ​ത​യു​ടെ ശ്ര​മം. ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ ലം​ഘി​ച്ച്​ ഒ​രു മു​ഖ്യ​മ​ന്ത്രി ധ​ർ​ണ ന​ട​ത്തി​യ​ത്​ നാ​ണ​ക്കേ​ടാ​ണ്. അ​ഴി​മ​തി പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ്​ അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്​ -യോ​ഗി തു​ട​ർ​ന്നു.

അ​ഴി​മ​തി​ക്കാ​രെ ര​ക്ഷി​ക്കാ​ൻ സ​മ​രം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഉ​ട​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ്​ വ​ർ​ഗി​യ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Yogi Adityanath, Blocked By Mamata Banerjee, Drives Into Bengal For Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.